വിമാന യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായേക്കും . അക്ബര്‍ അല്‍ ബാക്കർ

 

ദോഹ: കോവിഡ് നിയന്ത്രണവിധേയമാവുകയും എല്ലാ രാജ്യങ്ങളിലും വാക്‌സിനെത്തുകയും ചെയ്ത സാഹചര്യത്തില്‍ വ്യോമഗതാഗതം അതിവേഗം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വിമാന യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായേക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി. ഇ. ഒ. അക്്ബര്‍ അല്‍ ബാക്കര്‍ അഭിപ്രായപ്പെട്ടു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ പല രാജ്യങ്ങളും പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. എല്ലാവരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാന യാത്രക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന പുതിയ മാനദണ്ഡമായിരിക്കുമെന്നാണ് കരുതുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് ജിസിഇഒ അക്ബര്‍ അല്‍ ബേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന സുരക്ഷിതമായ പാസ് ഏര്‍പ്പെടുത്തുന്നതിനുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അയാട്ട, ലോകാരോഗ്യ സംഘടന എന്നിവയുടെ സംയുക്ത പദ്ധതിയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു, ”അല്‍ ബേക്കര്‍ ബിബിസി ന്യൂസിനോട് പറഞ്ഞു.

spot_img

Related Articles

Latest news