തിയറ്റര്‍ പരിസരത്തു നിന്നുകൊണ്ടുള്ള സിനിമാ റിവ്യൂ വിലക്കാന്‍ തീരുമാനം

കൊച്ചി: തിയറ്റര്‍ പരിസരത്തു നിന്നുകൊണ്ടുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം.

സിനിമാ നിരൂപണം എന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്ബോഴാണ് തിയറ്റര്‍ പരിസരത്തു നിന്നുകൊണ്ടുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ഫിലിം ചേംബര്‍ യോഗം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ഒടിടി റിലീസിനുള്ള നിയന്ത്രണവും ഫിലിം ചേംബര്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നാണ് പുതിയ തീരുമാനം. 42 ദിവസത്തിന് മുമ്ബ് ചിത്രം ഒടിടി റിലീസുകള്‍ക്ക് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് ഉണ്ടാകുക.

കൂടാതെ, റിലീസിനുള്ള അപേക്ഷ ഇനി മുതല്‍ ചേംബര്‍ പരിഗണിക്കില്ല. ഇത് ലംഘിക്കുന്ന നിര്‍മ്മാതാക്കളെ വിലക്കാനും തീരുമാനമായിട്ടുണ്ട്. തിയറ്ററില്‍ കാണികള്‍ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണെന്ന് ചേംബറും ഫിയോക്കും മുമ്ബ് നടന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കും ഇത് ബാധകമാണ്.

spot_img

Related Articles

Latest news