ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, സംവിധാനം യുപിഐ വഴി; പുതിയ പദ്ധതിയുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിന്‍ വെന്‍ഡിംഗ് മെഷീന്‍ പദ്ധതിയുമായി ആര്‍ബിഐ.

വിവിധ ബാങ്കുകളുമായി സഹകരിച്ച്‌ പദ്ധതി നടപ്പാക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. പണ വായ്പാനയ പ്രഖ്യാപനത്തിനിടെ, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തില്‍ 12 നഗരങ്ങളിലെ 19 സ്ഥലങ്ങളില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം പൊതുസ്ഥലങ്ങളിലാണ് സ്ഥാപിക്കുക. യുപിഐ സംവിധാനം ഉപയോഗിച്ച്‌ കോയിന്‍ വെന്‍ഡിംഗ് മെഷീനുകളില്‍ ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം.

വിതരണം ചെയ്യുന്ന നാണയങ്ങള്‍ക്ക് പകരം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റ് ചെയ്യുന്നവിധമാണ് ക്രമീകരണം.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിപുലീകരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

spot_img

Related Articles

Latest news