കോല്‍ക്കത്ത: പശ്ചിമബംഗാളിലെ നാല് ജില്ലകളില്‍ വളരെ നാശം വിതച്ച പ്രളയത്തിന്റെ ഉത്തരവാദിത്വം ദാമോദര്‍ വാലി കോര്‍പറേഷനാണെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ഒരു മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ദാമോദര്‍ വാലി കോര്പറേഷന് (ഡിവിസി) വെള്ളം തുറന്നുവിട്ടതാണു പ്രതിസന്ധിക്കു കാരണമെന്നു പ്രളയ സാഹചര്യം ചര്‍ച്ചചെയ്യാനായി ടെലിഫോണില്‍ വിളിച്ച പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമബംഗാളിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തെ നേരിടാന്‍ പശ്ചിമബംഗാളിന് എല്ലാ സഹായങ്ങളും നല്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയെന്നും അവര്‍ പറഞ്ഞു.