ഇ – ഓട്ടോയ്ക്ക് പിന്നാലെ ഇ – സ്‌കൂട്ടറും നിര്‍മിയ്ക്കാനൊരുങ്ങി കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്

ഇ – ഓട്ടോയ്ക്ക് പിന്നാലെ ഇ – സ്‌കൂട്ടറും നിര്‍മിയ്ക്കാനൊരുങ്ങുകയാണ് കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍). ഇ – ഓട്ടോ നേപ്പാളില്‍ ഉള്‍പ്പെടെ നിരത്തുകള്‍ കീഴടക്കി മുന്നേറുന്ന സാഹചര്യത്തിലാണ് പുതിയ ചുവടുവയ്പ്പ്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസ മാത്രമാണ് ചെലവ് വരിക എന്നതാണ് ഇ – സ്‌കൂട്ടറിന്റെ പ്രധാന പ്രത്യേകത.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇലക്‌ട്രിക്ക് വാഹന നിര്‍മാണത്തിലൂടെ വലിയ കുതിപ്പാണ് വ്യവസായ വകുപ്പിന് കീഴിലെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നടത്തുന്നത്. തുടക്കത്തില്‍ മൂന്ന് മോഡലുകളില്‍ സ്‌കൂട്ടര്‍ നിര്‍മിക്കും. 46,000 മുതല്‍ 58,000 രൂപവരെയാകും വില.

spot_img

Related Articles

Latest news