കുവൈത്ത് : അവധിക്ക് നാട്ടില്‍ പോയ തൃശൂര്‍ സ്വദേശിയായ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂര്‍ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടില്‍ കെ.എസ്. അബ്ദുല്ല (59) ആണ് മരിച്ചിരിക്കുന്നത്.
പിതാവ്: സെയ്തുഹാജി. മാതാവ്: ബീവാത്തു. ഭാര്യ: വി.എ. ആസ്യ. മക്കള്‍: അംജദ്ഖാന്, ആബിദ, ആരിഫ, അഫ്സല്. നാലുമാസം മുൻപ് നാട്ടില്‍ പോയ ഇദ്ദേഹം കുവൈത്തിലേക്ക് തിരിക്കാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.