ക്രിസ്മസ്, പുതുവത്സര തിരക്ക് മുതലാക്കി പ്രവാസികളെ കൊള്ളയടിക്കുന്നു. കോവിഡിന് മുമ്ബുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ നവംബറില്‍ ആരംഭിച്ചതായി വ്യോമയാനവകുപ്പ്വിമാനക്കമ്ബനികള്‍ അവകാശപ്പെടുമ്ബോഴാണ് നാലിരട്ടിവരെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി പ്രവാസികളെ പിഴിയുന്നത്.
മലയാളികള്‍ കൂടുതലായി യാത്ര ചെയ്യുന്ന ദുബായ്–- – കൊച്ചി സെക്ടറിലെ യാത്രാനിരക്ക് ഡിസംബര്‍ 10 മുതല്‍ ദിവസവും ഉയരുകയാണ്. ചൊവ്വവരെയുള്ള നിരക്കുപ്രകാരം ദുബായ്––കൊച്ചി യാത്രയ്ക്ക് ഗള്‍ഫ് എയര്‍, സൗദി എയര്‍, ഖത്തര്‍ എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍വെയ്സ്, കുവൈറ്റ് എയര്‍വെയ്സ് എന്നിവയ്ക്ക് നവംമ്ബറില്‍ 16,000 രൂപമുതല്‍ 18,000 രൂപവരെയായിരുന്നു നിരക്ക്. ഡിസംബറില്‍ 40,000 രൂപവരെയായി ഉയര്‍ന്നു. സ്പൈസ് ജെറ്റ് ഡിസംബര്‍ 10 മുതല്‍ 19,800 മുതല്‍ 29,000 രൂപവരെയായും നിരക്ക് ഉയര്‍ത്തി. നവംബറില്‍ 10,000 മുതല്‍ 12,000 രൂപവരെയായിരുന്നു. എയര്‍ ഇന്ത്യ ദുബായ് സെക്ടറില്‍ നവംബറില്‍ 10,000 മുതല്‍ 13,000 രൂപവരെയാണ് ഈടാക്കിയത്.
ഡിസംബറില്‍ 22,000 മുതല്‍ 31,000 രൂപവരെയായി. ഇന്‍ഡിഗോ നവംബറില്‍ ദുബായ് സര്‍വീസിന് 10,000 മുതല്‍ 14,000 രൂപവരെയാണ് ഈടാക്കിയത്. ഡിസംബറില്‍ 24,000 മുതല്‍ 33,000 രൂപവരെയായി ഉയര്‍ന്നു. ഗള്‍ഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്ബനിയായ എമിറേറ്റ്സ് നവംബറിലെ 15,000ത്തില്‍നിന്ന് 40,000 രൂപവരെയുമാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസും മലയാളികളെ കൊള്ളയടിക്കുന്നു. നവംബറില്‍ 10,000 വരെയായിരുന്ന നിരക്ക് 25,000 രൂപയാക്കി. ഒമാന്‍, ദോഹ, ജിദ്ദ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ക്കും സിംഗപ്പൂര്‍, കോലാലംപൂര്‍, ലണ്ടന്‍ സര്‍വീസുകള്‍ക്കും നാലിരട്ടിവരെ നിരക്കുയര്‍ത്തി.