വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത ; ദുബൈയില്‍ പര്‍വത സഞ്ചാരികള്‍ക്കും മലയോര സന്ദര്‍ശകര്‍ക്കും ജാഗ്രത നിര്‍ദേശം

ഫുജൈറ: വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പര്‍വതസഞ്ചാരം നടത്തുന്നവരും മലയോര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ഫുജൈറ പൊലീസും മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നല്‍കി.

 

താഴ്‌വരകളിലും ഒറ്റപ്പെട്ട മലയോര പ്രദേശങ്ങളിലും മഴവെള്ളപ്പാച്ചിലുണ്ടായി ജീവന്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്‍റെയും അടിയന്തര ഘട്ടങ്ങളില്‍ അവരുമായി സഹകരിക്കേണ്ടതിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന് അധികാരികള്‍ പ്രഖ്യാപിച്ച നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്‍റെയും ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു.

ഫുജൈറയിലെയും സമീപപ്രദേശങ്ങളിലെയും കണ്‍സല്‍ട്ടിങ്, എന്‍ജിനീയറിങ്, കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്കും നിര്‍മാണ സൈറ്റുകള്‍ക്കും ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ട മുന്‍ കരുതലെടുക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ മേഖലയിലെ പര്‍വതപ്രദേശങ്ങളുടെ സുരക്ഷ ഉത്തരവാദിത്തമുള്ള അധികാരികളും സ്ഥാപനങ്ങളും മഴക്കാലത്ത് പര്‍വതപ്രദേശങ്ങളിലെ വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുര്‍ഘടമായ പ്രദേശങ്ങളില്‍ കാല്‍നടയാത്ര, മലകയറ്റം എന്നിവക്കായി നിശ്ചയിച്ച പര്‍വത പാതകള്‍ സുരക്ഷിതമാക്കാന്‍ നടപടി എടുത്തിട്ടുണ്ട്.

കിഴക്കന്‍ മേഖല പൊലീസ് ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ഹമൂദി സന്ദര്‍ശകര്‍ക്ക് സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കിഴക്കന്‍ മേഖലയിലെ അധികാരികളുടെ സഹകരണത്തോടെ സുരക്ഷാസേവനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ആവശ്യമുള്ളപ്പോള്‍ പൊലീസിന്‍റെ സഹായം തേടാന്‍ മടിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ടൂറിസം കമ്ബനികള്‍ ബാധ്യസ്ഥരാണെന്നും ഒരു കമ്ബനിക്കും അനുമതിയില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

spot_img

Related Articles

Latest news