35,000 ചെടികൾ, മൂന്ന് ലക്ഷത്തോളം കാണികൾ; 124ാമത്തെ പുഷ്പമേളയ്ക്ക് ഒരുങ്ങി ഊട്ടി

ഊട്ടി: ഊട്ടി പുഷ്പമേള വെള്ളിയാഴ്ചമുതൽ അഞ്ചുദിവസമായി നടക്കും. ഊട്ടി സസ്യോദ്യാനത്തിൽ നടക്കുന്ന പുഷ്പമേള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.

35,000 ചെടിച്ചട്ടികളിൽ വളർത്തിയ ചെടികളും പൂക്കൾകൊണ്ടൊരുക്കിയ വിവിധ രൂപങ്ങളും ഉദ്യാനം മുഴുവൻ വർണം വിതറിയതുപോലെ പൂത്തുനിൽക്കുന്ന ചെടികളും സന്ദർശകരുടെ മനം കവരും. 124ാമത്തെ പുഷ്പമേളയാണ് ഈ വർഷം നടക്കുന്നത്. എം.ആർ.സി., ഡി.എസ്.എസ്.സി., എസ്.ബി.ഐ., വനംവകുപ്പ്, വിവിധ സ്വകാര്യസ്ഥാപനങ്ങൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകൾ മേളയിലുണ്ടാകും. പുഷ്പമേള കാണാൻ വിദേശികൾ ഉൾപ്പെടെ മൂന്നുലക്ഷത്തോളം സഞ്ചാരികൾ എത്തുമെന്നാണ് കരുതുന്നത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിനുള്ളിൽ വലിയവാഹനങ്ങൾ അനുവദിക്കില്ല. സഞ്ചാരികൾക്ക് ഉല്ലാസകേന്ദ്രങ്ങളിൽ എത്താൻ പ്രത്യേക സർക്യൂട്ട് ബസ് സർവീസ് ഉണ്ട്. ഒരാൾക്ക് 100 രൂപയാണ് ചാർജ്. ബോട്ട് ഹൗസ്, ഫിംഗർ പോസ്റ്റ്, സസ്യോദ്യാനം, ദോഡാബെട്ട്, റോസ് ഗാർഡൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങൾ വഴിയാണ് സർക്യൂട്ട് ബസ് സർവീസ്. മേള 24ന് സമാപിക്കും.

spot_img

Related Articles

Latest news