ഇന്ധനവില കുറച്ചു; പെട്രോളിന് 9 രൂപ 50 പൈസയും, ഡീസലിന് 7 രൂപയും

രാജ്യത്ത് പെട്രോള്‍–ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറച്ചു.

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ ഇളവുവരുത്തിയതാണ് വിലക്കുറവിന് കാരണം. പെട്രോളിന് എട്ടുരൂപയും ഡീസലിന് ആറുരൂപയും എക്സൈസ് തീരുവ കുറയും. കേന്ദ്രനീക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെയാണ് നടപടി.
വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡിയും നൽകുമെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

 

spot_img

Related Articles

Latest news