നിപ ബാധിത പ്രദേശമായ പാഴൂരിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

മാവൂർ : ചാത്തമംഗലം പഞ്ചായത്തിലെ നിപ ബാധിത വാർഡായ പാഴൂരിൽ നിയന്ത്രണം മൂലം പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ചാത്തമംഗലം പഞ്ചായത്തിന്റെ നേതൃത്യത്തിൽ 400 ഓളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കിറ്റ് വിതരണം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. അരി,പച്ചക്കറി, പലവ്യഞ്ജനങ്ങൾ, സോപ്പ് തുടങ്ങിയ വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങളാണ് കിറ്റിലുള്ളത്.

വാർഡ് ആർ ആർ ടി യുടെ നേതൃത്യത്തിലാണ് വിതരണം നടന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ. പി വത്സല,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ സിദ്ധീഖ്‌ തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news