ജനുവരി 30ന് ഫുൾ ഡിസ്റ്റൻസ് ട്രയാത്തലൺ

ആലപ്പുഴ: ആരോഗ്യകരമായ ശീലങ്ങളിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക (healthy habit healthy generation ) എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഈ വരുന്ന ജനുവരി 30ന് ഫുൾ ഡിസ്റ്റൻസ് ട്രയാത്തലൺ സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത് നടത്തപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തുള്ള കായികതാരങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി നടത്തുന്ന ഒരു കായിക ഇനമാണ് ട്രയത്താലോൺ .
പൊതുവെ ബുദ്ധിമുട്ടേറിയ കായിക ഇനങ്ങളായ നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവ ഒന്നിനുപിറകെ ഒന്നായി ചെയ്യുന്നതാണ് ട്രയാത്തലണിൻ്റെ രീതി. ട്രയാത്തലണിലെ ഏറ്റവും കഠിനമായ മത്സരയിനമാണ് 140.6 മൈൽ ട്രയാത്തലൺ. ഇതിൽ 3.9 കിലോമീറ്റെർ സ്വിമ്മിങ് , 180.2km സൈക്ലിംഗ്, 42.2km റണ്ണിങ് എന്നിവ 16:30 മണിക്കൂറിൽ ചെയ്തു തീർക്കണം.
ട്രയാത്തലണിൽ കായിക താരങ്ങളായ കാവാലം വാണിയപ്പുരയ്ക്കൽ ബിനീഷ് തോമസും മങ്കൊമ്പ് തെക്കേക്കര ഓംകാരത്തിൽ ചന്ദു സന്തോഷ് എന്നിവരാണ് പങ്കെടുക്കുന്നത്. ഒളിമ്പിക്സ് വാരാഘോഷത്തിൻ്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ട്രയാത്തലണിൽ 1.9 കിലോമീറ്റർ നീന്തലും 90കീ:മീറ്റർ സൈക്കളിങ്ങ് 21.5കിലോമീറ്റർ ഓട്ടം എന്നിവ പൂർത്തിയാക്കിയിരുന്നു.
ജനു: 30ന് ആരംഭിക്കുന്ന ട്രയാത്തലൺ കാലത്ത് ആറുമണിക്ക് മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിക്കുന്ന ട്രയാത്തലണിൽ ആദ്യ ഇനമായ നീന്തൽ 7.45 ന് നെടുമുടി palmdale resort ൽ അവസാനിക്കും. 8 മണിക്ക് തുടങ്ങുന്ന സൈക്ലിംഗ് നെടുമുടി – പുളിങ്കുന്ന്- ചങ്ങനാശേരി – കളർകോട് – അമ്പലപ്പുഴ – പൊടിയാടി – അമ്പലപ്പുഴ – കായംകുളം – അമ്പലപ്പുഴ – കളർകോട് – പുളിങ്കുന്ന്- മങ്കൊമ്പ് തെക്കേക്കരയിൽ 3:30 നും റണ്ണിങ് 3 : 30 ന്  തുടങ്ങി മങ്കൊമ്പ്- ചങ്ങനാശേരി വഴി ആലപ്പുഴ ബീച്ചിൽ 8:30 നും സമാപിക്കും
– റസാഖ് കിണാശ്ശേരി
spot_img

Related Articles

Latest news