കാട്ടുപന്നിയെ കൊല്ലാൻ എല്ലാ കർഷകർക്കും അനുവാദം ലഭിക്കുന്നതിനായി ഒരവസരം ഫോറസ്റ്റ് വകുപ്പ് ഇപ്പോൾ ഒരുക്കിയിരിക്കുന്നു. നമ്മുടെ പ്രദേശത്തുള്ള അതാത് റെയിഞ്ചോഫീസിൽ അപേക്ഷ സമർപ്പിക്കുക.
നമ്മുടെ നാട്ടിലെ മുഴുവൻ കർഷകരുടെയും അപേക്ഷ റെയിഞ്ചോഫീസിൽ എത്തേണ്ടതുണ്ട്. ഈ ഒരു അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ നമ്മുടെ നാട് കാട്ടുപന്നി ശല്യമില്ലാത്ത പ്രദേശമായി വനം വകുപ്പ് പ്രഖ്യാപിക്കാനും നാളെ ഏതൊരു വന്യമൃഗ ശല്യവും ഉണ്ടായാലും നമുക്ക് പരാതിപ്പെടാനുള്ള അവസരം ഇല്ലാതാകുകയും ചെയ്യാം. അതുകൊണ്ട് കാട്ടുപന്നി ശല്യമുള്ള എല്ലാ പ്രദേശത്തുനിന്നും അതാത് പരിധിക്കുള്ളിലുള്ള റെയിഞ്ചോഫീസിൽ അപേക്ഷ നൽകുകയും കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള അനുമതി നേടിയെടുക്കുകയും ചെയ്യുക.
പന്നിയെ കൊല്ലുന്നതിനുള്ള അപേക്ഷ റെയിഞ്ചോഫീസിൽ നൽകുബോൾ നികുതി ചീട്ടിന്റെയും ആധാർ കാർഡിന്റെയും കോപ്പികൾ കൂടി അപേക്ഷക്കൊപ്പം വയ്ക്കേണ്ടതാണ്.
അപേക്ഷാ ഫോറം Eco Green Organic, Thiruvambady ഷോപ്പിൽ സൗജന്യമായി ലഭ്യമാണ് (തുരുത്തിമറ്റം ബിൽഡിംഗ്, സിറ്റി സെന്റർ, Opp. TADCOS, തിരുവമ്പാടി ബസ്സ് സ്റ്റാൻഡിന് പുറകുവശം ). ആവശ്യമുള്ള കർഷകർ നികുതി ശീട്ട് , ആധാർ കാർഡ് എന്നിവയുടെ കോപ്പിയുമായി അപേക്ഷ പൂരിപ്പിച്ചു നല്കുക. മറ്റുള്ളവരെക്കൂടി ക്ഷണിക്കുകയും ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് : _Joffy- 9745437171_