സാന്ത്വനസ്പർശം അദാലത്ത് : പരിഹാരം ഞൊടിയിടയിൽ

കണ്ണൂർ : സർക്കാരിന്റെ സാന്ത്വനസ്പർശം അദാലത്തിലെ പരാതികൾ ഏറെ. നിരവധി കൗണ്ടറുകളാണ് പരാതികൾ സ്വീകരിച്ചു രജിസ്റ്റർ ചെയ്യാൻ ഏർപ്പെടുത്തിയിരുന്നത്.

ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് തീർപ്പു കേൾപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ പ്രത്യേക നിർശേഷപ്രകാരമായിരുന്നു അദാലത് സംഘടിപ്പിച്ചത്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ നിന്ന് 1500 ൽ അധികം പരാതികൾ വന്നിരുന്നു. സാങ്കേതികമായി തടസ്സങ്ങളുള്ള പരാതികൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.

ജില്ലാ കലക്റ്റർ ടി വി സുഭാഷ്, എ ഇ എം മേഴ്‌സി , കണ്ണൂർ തഹസിൽദാർ പി വി അശോകൻ, തലശ്ശേരി തഹസിൽദാർ എം ടി സുഭാഷ് ചന്ദ്രബോസ് എന്നിവരും സന്നിഹിതരായിരുന്നു .

spot_img

Related Articles

Latest news