മകളുടെ വീട്ടിലെ റെയിഡിനെതിരെ സ്റ്റാലിൻ

ചെന്നൈ : തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്ര ഏജൻസികളെ ഇറക്കി ബി ജെ പി നടത്തുന്ന ഇടപെടലിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നത് പുത്തരിയല്ല. ആദായ നികുതി വകുപ്പ് എം. കെ. സ്റ്റാലിന്റെ മകൾ താമസിക്കുന്ന വീട്ടിൽ നടത്തിയ റെയിഡിനെതിരെയാണ് സ്റ്റാലിന്റെ പ്രതികരണം.

താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടി ഡി. എം. കെ.ആണെന്നും കരുണാനിധിയുടെ മകനാണെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഇറക്കി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. എ ഐ എ ഡി എം കെ സർക്കാരിനെ കേന്ദ്രം സംരക്ഷിക്കുകയാണ്.സ്റ്റാലിന്റെ മകൾ ശെന്താമരയുടെ ഭർത്താവു ശബരീശന്റെ വീട്ടിലടക്കം നാലിടങ്ങളിൽ ആയിരുന്നു ആദായനികുതി വകുപ്പ് റെയിഡ് നടത്തിയത്.

spot_img

Related Articles

Latest news