ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021-22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 7 വരെയാണ് സമയം അനുവദിച്ചത്‌.

സെപ്റ്റംബര്‍ 30 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി എന്നാല്‍ അത് ഒക്ടോബര്‍ 7 വരെ നീട്ടി നല്‍കി. പിന്നീട് ഒക്ടോബര്‍ 31 വരെ നീട്ടി, ഇപ്പോള്‍ വീണ്ടും നവംബര്‍ 7 വരെ നീട്ടിയിരിക്കുകയാണ്.

ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര കമ്ബനികള്‍ 2021-2022 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ നവംബര്‍ 7നകം സമര്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തെ കമ്ബനികള്‍ 2021- 22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ ഒക്ടോബര്‍ 31- നകം സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം, ട്രാന്‍സ്ഫര്‍ പ്രൈസിംഗ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായ കമ്ബനികള്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. ഉത്സവ സീസണില്‍ തിരക്കുകളോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലൂടെയുള്ള തെറ്റുകള്‍ ഒഴിവാക്കാന്‍ ഈ സാവകാശം സഹായിക്കും എന്ന് വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടി

എന്താണ് ആദായ നികുതി ഓഡിറ്റിങ്

പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു ബിസിനസ്സിന്റെയോ പ്രൊഫഷന്റെയോ അക്കൗണ്ടുകളുടെ വരവ് ചെലവുകള്‍ അവലോകനം ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള ഒരു പ്രക്രിയയാണ് ടാക്സ് ഓഡിറ്റ്. ആദായനികുതി ഓഡിറ്റ് ചെയ്യേണ്ട നികുതിദായകര്‍ അവരുടെ അക്കൗണ്ടുകള്‍ അതായത് ബാലന്‍സ് ഷീറ്റും പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഓടിട്ട ചെയ്യിപ്പിക്കണം.

spot_img

Related Articles

Latest news