വീണ്ടും പ്രണയ പക; പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച്‌ യുവാവ് കുത്തി

കോട്ടയം: പ്രണയ പകയെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് കുത്തേറ്റു. കോട്ടയം കറുകച്ചാലിലാണ് സംഭവം. പാമ്ബാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കുത്തേറ്റത്.

പെണ്‍കുട്ടിയെ അക്രമിച്ച പാമ്ബാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അഖിലും പെണ്‍കുട്ടിയും തമ്മില്‍ മുമ്ബ് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയം അവസാനിപ്പിച്ചതോടെ നിരന്തരം യുവാവ് ശല്യം ചെയ്തു വരികയായിരുന്നു. ശല്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയും കൂട്ടുകാരിയും കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവം.

സംസാരിക്കാനെത്തിയ അഖില്‍ പെണ്‍കുട്ടിയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ, കയ്യില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ ഇടതു കൈയ്യത്തണ്ടയില്‍ യുവാവ് കുത്തി. അക്രമം ഭയന്ന പെണ്‍കുട്ടി ഉടന്‍തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സ്റ്റേഷനിലേയ്‌ക്ക് ഓടിക്കയറിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

spot_img

Related Articles

Latest news