പാരാലിമ്പിക്‌സില്‍ ചരിത്രമായി ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്

ടോക്യോ: 54 അംഗങ്ങളുമായി ടോക്യോ പാരാലിമ്പിക്സിന് പോയ ഇന്ത്യൻ സംഘം ഇത്തവണ മടങ്ങിയെത്തുന്നത് ചരിത്ര നേട്ടവും സ്വന്തമാക്കിയാണ്. പാരാലിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്താണ് ടോക്യോയിൽ ഇത്തവണ ഇന്ത്യൻ സംഘം നടത്തിയിരിക്കുന്നത്.

അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി.

രാജ്യാന്തര കായിക മേളകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന റെക്കോഡും ടോക്യോ പാരാലിമ്പിക്സ് സംഘത്തിനാണ്. 2018-ലെ യൂത്ത് ഒളിമ്പിക്സിൽ നേടിയ 13 മെഡലുകളെന്ന നേട്ടമാണ് ഇത്തവണ തിരുത്തപ്പെട്ടത്.

 

Mediawings:

spot_img

Related Articles

Latest news