ഷില്ലോങ്: ഖത്തറിലെ പോലെ ഒരു ഉല്‍സവം ഒരിക്കല്‍ ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് ത്രിവര്‍ണ പതാകക്കായി ജനം ആര്‍ത്തുവിളിക്കും.
അങ്ങനൊരു കാലം വിദൂരമല്ലെന്നും മേഘാലയിലെ ഷില്ലോങ്ങില്‍ മോദി പറഞ്ഞു.
ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ ജൂബില ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
”നമ്മളെല്ലാം ഖത്തറിലെ കളിയാണ് നോക്കുന്നത്. അവിടെ കളത്തില്‍ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെ നോക്കുന്നു. അത് പോലൊരു ഉല്‍സവം ഇന്ത്യയില്‍ നമ്മള് നടത്തും. അന്ന് ത്രിവര്‍ണ പതാകക്ക് വേണ്ടി ജനം ആര്‍ത്തുവിളിക്കും. നമ്മുടെ യുവതയില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍ ആ കാലം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പാണ്”-മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി. കിഷന് റെഡ്ഡി എന്നിവരും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തു