ജനുവരി മാസ നൻമ വണ്ടി പുറപ്പെട്ടു

ഓച്ചിറ : എയിഡ്സ് ബാധിച്ച നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ജനുവരി മാസ നൻമ വണ്ടി പ്രയാണം ആരംഭിച്ചു . ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച നൻമ വണ്ടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു .

കരുനാഗപ്പള്ളി താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട 19 കുടുംബങ്ങൾക്കാണ് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ വീടുകളിൽഎത്തിച്ച് നൽകുന്നത് . കഴിഞ്ഞ ജൂണിലാണ് പദ്ധതിക്ക് തുടക്കമിട്ടത് . നാട്ടരങ്ങ് കരുനാഗപ്പള്ളി എന്ന സംഘടന സുമനസ്സുകളുടെ സഹകരണത്തോടെയാണ് ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുരേഷ് താനുവേലി , ബി.ഡി ഒ അജയൻ, സലിം കൊല്ലം , മെഹർ ഖാൻ ചേന്നല്ലൂർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ,ഷെർളി ശ്രീകുമാർ ,സുൽഫിയ ഷെറിൻ ,നിഷാ അജയകുമാർ ,തുളസി ധരൻ ,രശ്മി രവീന്ദ്രൻ ,അബ്ദുൽ ഷുക്കൂർ ,ഹാരിസ് ഹാരി ,തൊടിയൂർ സന്തോഷ് ,മുഹമ്മദ് പൈലി ,ഹാരി ഹസ്സൻ എന്നിവർ സംസാരിച്ചു . നാട്ടരങ്ങ് സെക്രട്ടറി ബിജു മുഹമ്മദ് പദ്ധതി വിശദീകരിച്ചു

spot_img

Related Articles

Latest news