ആർ എസ്‌ എസ്‌ ഉയർത്തുന്നത് ക്രൈസ്തവ ഉന്മൂലന അജണ്ട :ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ

കൊ​ച്ചി: മ​ത​രാ​ഷ്​​ട്ര​വാ​ദം ഉ​യ​ര്‍ത്തി ആ​ര്‍.​എ​സ്.​എ​സും ഇ​ത​ര സം​ഘ്​​പ​രി​വാ​ര​ങ്ങ​ളും ക്രൈ​സ്ത​വ ഉ​ന്മൂ​ല​ന പ​രി​പാ​ടി​ക​ളു​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ മെ​ത്രാ​ന്മാ​ര്‍ സ​ഭാ ഭേ​ദ​മ​ന്യേ ആ​ര്‍.​എ​സ്.​എ​സ് പാ​ള​യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളി​ല്‍നി​ന്ന്​ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന് ജോ​യ​ൻ​റ് ക്രി​സ്ത്യ​ന്‍ കൗ​ണ്‍സി​ൽ കേ​ന്ദ്ര​സ​മി​തി​യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി.

കു​രി​ശ് ധ​രി​ക്കു​ന്ന​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്കു​മെ​ന്ന് മൈ​സൂ​രു- കൊ​ഡ​ഗു എം.​പി പ്ര​താ​പ് സിം​ഹ​യു​ടെ പ്ര​സ്താ​വ​ന​പോ​ലും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ർ ത​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​ത്തി​ന്​ പി​ടി​വീ​ഴാ​തി​രി​ക്കാ​നാ​ണ്​ സ​മു​ദാ​യാം​ഗ​ങ്ങ​ളെ വ​ര്‍ഗ​ശ​ത്രു​ക്ക​ള്‍ക്ക് പ​ണ​യ​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​വ​ഞ്ച​നാ​പ​ര​മാ​യ നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പു​ണ്ടാ​കും. രാ​ജ്യ​മെ​മ്പാ​ടും പൊ​ളി​ച്ചു​മാ​റ്റ​പ്പെ​ട്ട ദേ​വാ​ല​യ​ങ്ങ​ളും ചു​ട്ടു​ക​രി​ക്ക​പ്പെ​ട്ട ഗ്ര​ഹാം സ്​​റ്റെ​യ്ന്‍സി​നെ​പ്പോ​ലു​ള്ള മി​ഷ​ന​റി​മാ​രെ​യും അ​കാ​ര​ണ​മാ​യി തു​റു​ങ്കി​ല​ട​ക്ക​പ്പെ​ട്ട സ്​​റ്റാ​ന്‍സ്വാ​മി​യെ​പ്പോ​ലു​ള്ള​വ​രെ​യു​മൊ​ക്കെ മ​റ​ന്ന് വ​ര്‍ഗ​ശ​ത്രു​ക്ക​ള്‍ക്ക് ഓ​ശാ​ന​പാ​ടു​ന്ന മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ ക​ച്ച​വ​ട​ക്ക​ണ്ണ് തു​റ​ന്നു​കാ​ണി​ക്കാ​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ജോ​യ​ൻ​റ്​ ക്രി​സ്ത്യ​ന്‍ കൗ​ണ്‍സി​ല്‍ തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ ഫെ​ലി​ക്സ് ജെ. ​പു​ല്ലൂ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റ് ജോ​ര്‍ജ് ക​ട്ടി​ക്കാ​ര​ന്‍, അ​ഡ്വ. വ​ര്‍ഗീ​സ് പ​റ​മ്പി​ല്‍, ജോ​സ​ഫ് വെ​ളി​വി​ല്‍, തോ​മ​സ് മാ​ത്യു, ആ​േ​ൻ​റാ കൊ​ക്കാ​ട്ട്, വി.​ജെ. പൈ​ലി, ജോ​സ​ഫ് പ​ന​മൂ​ട​ന്‍, ജേ​ക്ക​ബ് മാ​ത്യു, സ്​​റ്റാ​ന്‍ലി പൗ​ലോ​സ്, ലോ​ന​ന്‍ ജോ​യ്, ബാ​ബു ഈ​ര​ത്ത​റ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

spot_img

Related Articles

Latest news