കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അനുസ്മരണം നടത്തി

റിയാദ് : ഒ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുൽ മജീദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒ ഐ സി സി റിയാദ് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആണ് അനുസ്മരണ യോഗം നടത്തിയത്. കോൺഗ്രസ് പ്രസ്ഥാനത്തെ ആത്മാർത്ഥമായി സ്നേഹിക്കുകയും പ്രവാസ ലോകത്ത് പാർട്ടിയെ ശക്തിപെടുക്കാൻ പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അന്തരിച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് എന്ന് പങ്കെടുത്തവർ അനുസ്മരിച്ചു.ബത്ത ലുഹ അഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ഷെഫീഖ് പുരക്കുന്നിൽ ആമുഖ പ്രഭാഷണം നടത്തി. അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു.ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ഷംനാദ് കരുനാഗപ്പള്ളി,മജീദ് ചിങ്ങോലി, വിൻസന്റ് കെ ജോർജ്ജ്, റഷീദ് കൊളത്തറ, റഹ്‌മാൻ മുനമ്പത്ത്, ശരത് സ്വാമിനാഥൻ, ബാലുകുട്ടൻ, ഷാജി മഠത്തിൽ, യഹിയ കൊടുങ്ങല്ലൂർ, ബഷീർ കോട്ടയം, അബ്ദുൽ സലിം അർത്തിയിൽ, സജീർ പൂന്തുറ, കെ. കെ. തോമസ്,ജോൺസൺ മാർക്കോസ്, മജു സിവിൽസ്റ്റേഷൻ,സൈനുദ്ധീൻ പാലക്കാട്,നാസർ ലൈസ്,അബ്ദുൽ വാഹിദ് കായംകുളം, നാസർ വലപ്പാട്,അലക്സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, മൊയ്‌തീൻ പാലക്കാട്, ഹരീന്ദ്രൻ , സന്തോഷ് കണ്ണൂർ,ഷിബു ഉസ്മാൻ,അൻസാർ അബ്ദുൽ സത്താർ, സൈനുദ്ധീൻ വെട്ടത്തുൽ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മാത്യു ജോസഫ് സ്വാഗതവും തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തൽഹത് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news