കണ്ണൂർ : നടുവിൽ ആദിവാസികോളനിയിൽ അമ്മയും മകളും മരിച്ച നിലയിൽ. സജിത, മകൾ നന്ദു എന്നിവരെയാണ് ഇന്നലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. കോവിഡ് പരിശോധന ആവശ്യമുള്ളതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്.
ഭർത്താവ് ജോലിക്കും മൂത്ത മകൻ കളിക്കാനും പുറത്തു പോയ സമയത്താണ് കൃത്യം നടന്നതെന്ന് സംശയിക്കുന്നു. വീട് അകത്തു നിന്ന് പൂട്ടിയിട്ടിരിക്കുന്ന നിലയിൽ ആയിരുന്നു. ഫോൺ ചെയ്തപ്പോൾ ശുചിമുറിയിൽ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ട് നോക്കിയപ്പോളാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടത്.