പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു

കോട്ടയം,(മലബാർ) പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം “ശൗര്യ കോട്ടയം” ആരംഭിച്ചു. പഞ്ചായത്ത് ഇ എം എസ് സ്മാരക ഹാളിൽ എസ് എൻ കോളജ് പ്രിൻസിപ്പൽ ഡോ. കെ അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷനായി. പി ജിഷ, സുമേഷ് ചടയത്ത്, പി സി ഷൈജ, ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 40 പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ചടങ്ങിൽ കണ്ണൂരിൽ നടന്ന ജില്ലാ ഒളിമ്പിക് കരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ പഞ്ചായത്ത് പരിധിയിലെ കെ റിഷിൻ, കെ അഭിഷേക്, സി അനുശ്രി എന്നി വരെ ആദരിച്ചു

 

Mediawings:

spot_img

Related Articles

Latest news