കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ : പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം നടന്നു.വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. എ കെ റാഫി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം വരവ്- ചിലവ് കണക്കും റിപ്പോട്ടും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പി അമൃത നന്ദിയും പറഞ്ഞു.

ഭാരവാഹികൾ :

ശംസുദ്ദീൻ കുന്നത്ത് (പി ടി എ പ്രസിഡൻ്റ്)
ശിഹാബുദ്ദീൻ പി കെ (പിടിഎ വൈസ് പ്രസിഡന്റ്)
എ കെ ഹാരിസ് (എസ് എം സി ചെയർമാൻ)
സിറാജുന്നീസ ഉനൈസ് (എംപിടിഎ ചെയർ പേഴ്സൺ)

spot_img

Related Articles

Latest news