മുസ്‌ലിം ലീഗ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നാസർ ഫൈസി കൂടത്തായി

റിയാദ് : മുസ്‌ലിം ലീഗ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നാസർ ഫൈസി കൂടത്തായി.മുസ്‌ലിം ലീഗ് പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ നില നിർത്തി കൊണ്ട് തന്നെ കേരള മുസ്‌ലിം ജനവിഭാഗങ്ങൾ ലീഗിന്റെ പിന്നിൽ അണി നിരന്നത് കൊണ്ടാണ് പുരോഗതിയുടെ പടവുകൾ ചവിട്ടി കയറാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുമുഅ നിസ്കാരത്തിന് ശേഷം മണ്ഡലം കെഎംസിസി പ്രസിഡന്റ് സിദ്ദീഖ് കുറൂളി പതാക ഉയർത്തിയതോടെയാണ്
ഏഴര പതിറ്റാണ്ടിന്റെ അഭിമാന യാത്ര
“ഹരിത നൗക” എന്ന ക്യാപ്ഷനോടെ നടത്തിയ ക്യാമ്പിന് തുടക്കമായത്.
മുന്ന് സെഷനുകളായാണ് പരിപാടികൾ നടന്നത്.
മുസ്‌ലിം ഐക്യത്തിന്റെ കടക്കൽ കത്തി വെക്കുന്ന ഛിദ്ര ശക്തികളെ കരുതിയിരിക്കണം എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

മണ്ഡലം കമ്മിറ്റി ചെയർമാൻ സുഹൈൽ അമ്പലക്കണ്ടിയും മണ്ഡലം വർക്കിംഗ് സെക്രട്ടറി ഫൈസൽ പൂനൂരും മുസ്‌ലിം ലീഗിന്റെ സംഘടനാപരമായ കാര്യങ്ങളേയു൦,ഭരണനേട്ടങ്ങളേയും കുറിച്ച് പ്രതിപാദിച്ച് നടത്തിയ ഓണ്‍ലൈന്‍ ചോദ്യോത്തര പരിപാടിയായ ഐസ്ബ്രേകിംഗ്’ പ്രവർത്തകർക്ക് പുതിയ നവ്യാനുഭവമായി.

രണ്ടാം സെഷനില്‍ മുസ്‌ലിം നാൾവഴികളിലൂടെ എന്ന വിഷയം ആസ്പദമാക്കി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി
സിദ്ദീഖ് കോങ്ങാട് നടത്തിയ അവബോധം ക്ളാസ് ശ്രദ്ധേയമായി.

സമാപന സമ്മേളനം മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് കുറൂളി അദ്ധ്യക്ഷം വഹിച്ചു. കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് നജീബ് നെല്ലാംകണ്ടി ഉൽഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ലത്തീഫ് മടവൂർ, ട്രഷറർ ജാഫർ അലി പുത്തൂർ മഠം, സുഹൈൽ അമ്പലക്കണ്ടി,
അബ്ദുൽ ലത്തീഫ് കോളിക്കൽ, ബഷീർ താമരശ്ശേരി, മുജീബ് മൂത്താട്ട്, ഫായിസ് മങ്ങാട്, അബ്ദുൽ സമദ് ഒഴലക്കുന്ന്, ഷമീർ പൂത്തൂർ, നാസിർ ചാലക്കര, ഹബീബ് റഹ്മാൻ എളേറ്റിൽ, ജാഫർ തങ്ങൾ കോളിക്കൽ, സിദ്ദിഖ് അലി മടവൂർ,
ഫിറോസ് ബാബു പുത്തൂർ, ശാഫി ഹുദവി,
എന്നിവർ സംസാരിച്ചു.
താസിൻ മൂത്താട്ട് ഖിറാഅത്ത് നടത്തി.മണ്ഡലം സെക്രട്ടറി എംഎൻ അബൂബക്കർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news