വിശ്വാസ വിമലീകരണത്തിലൂടെ ഉദാത്ത സംസ്‌കാരത്തിന് ഉടമകളാവുക : ഹുസൈൻ സലഫി

റിയാദ്: വിശ്വാസ വിമലീകരണത്തിലൂടെ ഉദാത്ത സംസ്‌കാരത്തിന് ഉടമകളാകാൻ വിശ്വാസികൾ പരിശ്രമിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഷാർജ മസ്‌ജിദുൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി വിശ്വാസികളെ ഉണർത്തി. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും വിശ്വാസത്തെ മലീമസമാക്കിയിരിക്കുന്നു അതിനെതിരെ ബോധപൂർവ്വമായ പരിശ്രമങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ നിർമലമായ വിശ്വാസം നേടിയെടുക്കാനും അത് നിലനിർത്താനും സാധിക്കുകയുളൂ. തിന്മനിറഞ്ഞ സാമൂഹിക അന്തരീക്ഷത്തിൽ വിശ്വാസത്തോടൊപ്പം അതിൻ്റെ പ്രതിഫലനമെന്നോണം ഉദാത്ത സാംസ്‌കാരത്തിന് ഉടമകളായി മാതൃകാ ജീവിതം നയിക്കാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കളെ അവഗണിച്ചും അവരെ അഭയകേന്ദ്രങ്ങളിൽ അന്തേവാസികളാക്കുന്നതും ഗുരുതരമായ തിന്മയാണ്, അത്തരം പ്രവർത്തികൾ സാംസ്‌കാരിക തകർച്ചയുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഉണർത്തി. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ നന്മകൾകൊണ്ട് സമ്പന്നമാക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഇസ്‌ലാം ധർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.ഐ.സി) സംഘടിപ്പിച്ച ക്യാംപെയ്ൻ സമാപനവും അഹ്‌ലൻ റമദാൻ സംഗമവും പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സിൻ്റെ ഒൻപതാം ഘട്ടത്തിൽ റാങ്ക് നേടിയ റിയാദിൽ നിന്നുള്ള പഠിതാക്കളായ അമീൻ ബിസ്മി, നസീം (ഒന്നാം റാങ്ക്‌), മുഫീദ കെ ടി, ബത്ഹ (നാലാം റാങ്ക്‌), റാഫിയാ ഉമർ, ബത്ഹ (അഞ്ചാം റാങ്ക്‌), ‍ മറിയം മുഹമ്മദ്‌ സകരിയ്യ, മലാസ്‌ (ആറാം റാങ്ക്‌), നബീല അബ്ദുൾ റഷീദ്‌ , നസീം (ഏഴാം റാങ്ക്‌) ഫാത്തിമ ലാമിസ്‌, മലാസ്‌ (എട്ടാം റാങ്ക്‌) എന്നിവർക്ക് ഹുസൈൻ സലഫി, ഇമ്പിച്ചിക്കോയ ദമ്മാം, അബ്ദുസലാം മദീനി ഹായിൽ, എൻ.വി. മുഹമ്മദ് സാലിം, താജുദ്ദീൻ സലഫി മാറാത്ത്, ഉമർ ഫാറൂഖ് വേങ്ങര തുടങ്ങിയവർ സമ്മാനങ്ങൾ നൽകി.

ന്യുജെൻ പ്രസ്നങ്ങൾക്ക് പരിഹാരമുണ്ട് എന്ന വിഷയത്തിൽ വിസ്‌ഡം സ്റ്റുഡന്റസ് കേരള പ്രസിഡണ്ട് അർഷദ് അൽ ഹികമി താനൂർ, ഇസ്‌ലാം അജയ്യം എന്ന വിഷയത്തിൽ നൂറുദ്ദീൻ സ്വലാഹി മദീന, നോമ്പും വിശ്വാസിയും എന്ന വിഷയത്തിൽ അബ്ദുല്ല അൽ ഹികമി, റമദാൻ കൊണ്ട് നേടേണ്ടത് എന്ന വിഷയത്തിൽ ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു.

ഖുർആൻ പാരായണ മത്സര വിജയികളായ സഫീറ അബ്ദുസ്സലാം, യുസ്‌റ അൻവർ, ഷൈമ തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ അർഷദ് അൽ ഹികമി, നൂറുദ്ദീൻ സ്വലാഹി നൽകി. റമദാൻ ക്വിസ്സ് വിജയികൾക്ക് ഫൈസൽ കൈതയിൽ ദമ്മാം സമ്മാനം വിതറാം ചെയ്‌തു. ഹൃദ്യം ഖുർആൻ സെഷനിൽ അബ്ദുറഊഫ് സ്വലാഹി, ആഷിക് ബിൻ അഷ്‌റഫ്, ആമേൻ മുഹമ്മദ് സംസാരിച്ചു. കണ്ടിന്യുയിങ് റിലീജ്യസ് സ്‌കൂൾ റീലോഞ്ചിങ് ഡോ: അറഫാത്ത് ഗാനിം നിർവ്വഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ ശരീഫ്, ഇക്‌ബാൽ കൊല്ലം, ഷാജഹാൻ പടന്ന, ഷുഹൈബ് ശ്രീകാര്യം അൽറാസ്, അർഷദ് ആലപ്പുഴ, അബ്‌ദുറഹ്‌മാൻ വയനാട്, ഷനൂജ് അരീക്കോട്, യൂസഫ് ശരീഫ്, നൗഷാദ് കണ്ണൂർ, അബ്ദുല്ലത്തീഫ് കൊത്തൊടിയിൽ, മുഹമ്മദലി ബുറൈദ, ഷബീബ് കരുവള്ളി, അസീസ് അരൂർ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.ലിറ്റിൽ വിങ്‌സ് സെഷന് ആഷിക് ബിൻ അഷ്‌റഫ്, അഹമ്മദ് റസൽ, ഷഹജാസ് പയ്യോളി, തുടങ്ങിയവർ നേതൃത്വം നൽകി.

ഉബൈദ് തച്ചമ്പാറ, ആരിഫ് കക്കാട്, അഷ്‌റഫ് തേനാരി, ബഷീർ കുപ്പോടൻ, മുജീബ് പൂക്കോട്ടൂർ, റിയാസ് ചൂരിയോട്, അനീസ് എടവണ്ണ, ആരിഫ് മോങ്ങം, നൂറുദ്ധീൻ തളിപ്പറമ്പ്, നൗഷാദ് അരീക്കോട്, നസീഹ് അബ്‌ദുറഹ്‌മാൻ, യാസർ അറഫാത്ത്, തൻസീം കാളികാവ്, ഷഹീർ പുളിക്കൽ, നബീൽ പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി,

spot_img

Related Articles

Latest news