റിയാദ് : കൊല്ലം താടിക്കാട് സ്വദേശി സബീല ബീവി നിസ്സാൽ (45 വയസ്സ് ) റിയാദിൽ മരണപെട്ടു. പുലർച്ചെ ഹൃദയ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. ആശപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു. റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) ഗുറാബി സെക്ടർ സിക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. റിയാദിൽ ഉള്ള മുഹമ്മദ് മുഹ്‌സിൻ, വിദ്യാർത്ഥിയായ അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. ഖാലിദ് കുഞ്ഞു പിതാവും ഹംസത്ത് ബീവി നാഗൂർ കാണി മാതാവുമാണ്.
നിയമ നടപടികൾ പൂർത്തീക്കാരിച്ചു, റിയാദിൽ തന്നെ മയ്യിത്ത് ഖബറടക്കം ചെയ്യുന്നതിനുള്ള ശ്രമം
റിയാദ് ഐ സി എഫ് സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.