ജപ്പാനെതിരെ സൗദിക്ക് മിന്നും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഏഷ്യൻ ഒന്നാം നമ്പർ ജപ്പാനെതിരെ സൗദി അറേബ്യയ്ക്ക് മിന്നുന്ന ജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം

എഴുപത്തി ഒന്നാം മിനിറ്റിൽ ഫിറാസ് അൽ ബുറൈക്കാന്റെ ഇടങ്കാലൻ അടി ഗോൾകീപ്പറെ കീഴടക്കിയപ്പോൾ തിങ്ങി നിറഞ്ഞ ജിദ്ദയിലെ കിംഗ് അബ്ദുള്ളാ സ്പോർട്സ് സിറ്റി സ്റ്റേഡിയം ആവേശത്തിന്റെ കൊടുമുടി കയറി.

ആദ്യ രണ്ട് റൗണ്ടിന് ശേഷം പോയിന്റ് പട്ടികയിൽ ആസ്ട്രേലിയക്കൊപ്പം തുല്യം പോയിന്റ് നിലയിൽ മുന്നിട്ട് നിന്നിരുന്ന സൗദി അറേബ്യയ്ക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന വിജയമാണ് ഇന്നത്തേത് . ശക്തരായ ചൈനയാണ് സൗദിയുടെ അടുത്ത എതിരാളികൾ .

 

 

spot_img

Related Articles

Latest news