കുഞ്ഞാലിക്കുട്ടിക്ക് ബാങ്കുകളിൽ 34 ലക്ഷം; 15.20 ഏക്കര്‍ ഭൂമി; കെട്ടിടങ്ങൾ

മലപ്പുറം: മുസ്ലീം ലീഗ് നേതാവും വേങ്ങര നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും 5.49 കോടിയുടെ സ്വത്ത്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആസ്തി വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായി കുഞ്ഞാലിക്കുട്ടിക്ക് 34,01,352 രൂപയും ഭാര്യയുടെ പേരില്‍ 2,64,88,128 രൂപയുടെയും നിക്ഷേപമുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ കൈവശം 1,35,000 രൂപയാണുള്ളത്. 15.20 ഏക്കര്‍ കൃഷി ഭൂമിയും രണ്ട് വാണിജ്യ കെട്ടിടങ്ങളും കാരാത്തോട്ടെ വീടും അടക്കം 2,20,15,000 രൂപയുടെ സ്ഥാവര ആസ്തി കുഞ്ഞാലിക്കുട്ടിക്കുണ്ട്. ലോണുകളൊന്നുമില്ല. ഭാര്യയ്ക്ക് 30 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയുണ്ട്.

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി ഉപവാരണാധികാരിയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ ടി വി സുഭാഷിന് മുന്നിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മണ്ഡലത്തില്‍ വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കുമെന്നും വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

spot_img

Related Articles

Latest news