കുവൈറ്റ് അംഗീകരിച്ച വാക്സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാം

കുവൈത്ത് :കോവിഡ് സാഹചര്യത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക് കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കുവൈറ്റ് നീക്കുന്നു. കുവൈറ്റിൽ താമസ വിസയുള്ള വാക്‌സിൻ സ്വീകരിച്ച വിദേശികൾക്ക് ഓഗസ്റ്റ് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതി നൽകിയതായി മന്ത്രിസഭ വ്യക്തമാക്കി.

ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകൾ. ഈ വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി. ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. സർവകലാശാലകൾ അടക്കമുള്ളവയിൽ പ്രവർത്തിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരടക്കമുള്ള ജീവനക്കാരുടെ സേവനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കാനുള്ള തീരുമാനം.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്‌സിന് കുവൈറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നൽകുന്ന കോവാക്‌സിന് കുവൈറ്റ് അം​ഗീകാരം ഇല്ല. തീരുമാനം പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകും.

spot_img

Related Articles

Latest news