കേരളത്തിൽ തുടർ ഭരണം ഉണ്ടായാൽ കോൺഗ്രസ് അപ്രത്യക്ഷമാകും – ഇന്നസെന്റ്

കൊല്ലം : ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ തുടർന്നാൽ പിന്നെ കോൺഗ്രസ് ഇല്ലാതായിപ്പോകുമെന്നു നടൻ ഇന്നസെന്റ്. കൊല്ലത്തു മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇന്നസെന്റിന്റെ പരാമർശം.

കേരളത്തിന് പുറത്തു കോൺഗ്രസ് പരിതാപകരമായ അവസ്ഥയിലാണ് . അതുകൊണ്ടാണ് എല്ലാവരും കേരളത്തിലേക്ക് വന്നു ശക്തമായ പ്രചാരണം നടത്തുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് മുഖ്യമന്ത്രി രാജി വെക്കണം എന്നാണ് തുടക്കം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇന്നസെന്റ് പരിഹസിച്ചു.

spot_img

Related Articles

Latest news