ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ മലയാളി ദമ്പതികളെ കണ്ടെത്തി

ഒമാൻ മലയാളി ദമ്പതികളെ ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാറായാഴ്ചയാണ് ഇവരെ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയത്. ഒമാനിലെ മസ്‌കറ്റിലാണ് സംഭവം നടന്നത്. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഇയാളുടെ ഭാര്യ അലീമ ബിവി എന്നിവരാണ് മരിച്ചത്.

റൂവിയിലെ ഒരു പ്രമുഖ ഹോട്ടലിന് സമീപത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ ആണ് ഇവർ താമസിച്ചിരുന്നത്. ഇവിടെയാണ് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. എങ്ങനെ ഒമാനിൽ എത്തി ആരാണ് കൊണ്ടുവന്നത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. മരിക്കാൻ ഉള്ള കാരണം എന്താണെന്നുള്ളതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചെമ്പിലോട് മൗവ്വഞ്ചേരി സ്വദേശി കൊല്ലൻചാലിൽ മഹ്മൂദ് (57) ആണ് മരിച്ചത്. ഒമാനിലെ മിസ്ഫയിൽ ഒരു ഹോട്ടലിൽ ജീവനക്കാരൻ ആയിരുന്നു. ഗോബ്രയില്‍ നിന്ന് മസ്കത്തിലേക്ക് വരാനായി അദ്ദേഹം മുവാസലാത്ത് ബസില്‍ കയറി. ഇവിടെ വെച്ച് അദ്ദേഹം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ഒരുപാട് കാലം പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം നിർത്തി നാട്ടിലേക്ക് പോയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പാണ് വീണ്ടും മടങ്ങിയെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news