മെസ്സി പെലെയെ പിറകിലാക്കി

ഒറ്റ ക്ലബിന് വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ലയണല്‍ മെസി. സ്പാനിഷ് ലീഗില്‍ വയ്യഡോലിഡിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെയാണ് മെസി പെലെയെ പിറകിലാക്കിയത്.

ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി പെലെ 665 മത്സരങ്ങളില്‍ നിന്നായി നേടിയ 643 ഗോളുകള്‍ എന്ന നേട്ടമാണ് മെസി തിരുത്തിയത്. ബാഴ്‌സയ്ക്കായി 749 മത്സരങ്ങളില്‍ നിന്നാണ് മെസി 644 ഗോള്‍ നേടി റെക്കോര്‍ഡ് തിരുത്തിയത്.

അതേസമയം മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മത്സരത്തില്‍ 3 ഗോളുകള്‍ക്ക് ബാഴ്‌സ ജയിച്ചു. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതിനൊപ്പം മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. വിജയത്തോടെ ലാ ലീഗയില്‍ 14 മത്സരങ്ങളില്‍ നിന്നും 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബാഴ്‌സലോണ.

spot_img

Related Articles

Latest news