വൃക്ക രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് മന്ത്രി വീണ ജോർജ്

കാസർകോട്: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ പ്രതികരണം. ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനത്തിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വീണാ ജോർജ് കാസർകോട് പറഞ്ഞു.അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സ്ഥിതിക്ക് തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് പ്രകാരം എന്തെല്ലാം നടപടികൾ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മന്ത്രി മാധ്യമപ്രവർത്തകരെ അറിയിച്ചു. അതേസമയം അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.തങ്ങളുടെ ചുമതലകൾ ഇരുവരും കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകൾക്ക് പിഴവ് സംഭവിച്ചു. അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം വീഴ്ചവരുത്തയിവർക്കെതിരെ നടപടിക്ക് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങൾ സുഗമമാക്കിയില്ലെന്ന് റിപ്പോർട്ടിലുണ്ട്.

spot_img

Related Articles

Latest news