‘മോദി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴു’ : പ്രധാനമന്ത്രിയെ പരിഹസിച്ച് രേവതി സമ്പത്ത്

കൊച്ചി: പ്രധാനമന്ത്രി മോദി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവെന്ന് നടിയും ഡബ്‌ള്യു സി സി അംഗവുമായ രേവതി സമ്പത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രൂപത്തിലുള്ള ഒരു ഇല ഭക്ഷിക്കുന്ന പുഴുവിന്റെ ചിത്രമാണ് രേവതി സമ്പത്ത് ഫേസ്ബുക്കിലിട്ടത്.

പുഴുവിന്റെ തലയുടെ ഭാഗത്ത് പ്രധാനമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നതായാണ് ചിത്രത്തില്‍ കാണുന്നത്. ‘ഇന്ത്യയെ കാര്‍ന്നു തിന്നുന്ന ഒരു പുഴുവിനെ കണ്ടു കിട്ടി’ എന്നും ഇവര്‍ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. രേവതിയുടെ ഈ പോസ്റ്റിനെ അനുകൂലിച്ചും പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേര്‍ കമന്റ് ബോക്സില്‍ എത്തുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രേവതി സമ്പത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ സമയത്താണ് രേവതി ഫേസ്ബുക്കിൽ തന്റെ പിന്തുണ അറിയിച്ചത്.

spot_img

Related Articles

Latest news