നീറ്റ് പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റ് യുജി’ഇത്തവണ മലയാളത്തിലും എഴുതാം. പരീക്ഷ എഴുതാവുന്ന 13 ഭാഷകളില്‍ മലയാളത്തെയും ഉള്‍പ്പെടുത്തി. സെപ്റ്റംബര്‍ 12നാണ് പരീക്ഷ.

കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിലാകും സൗകര്യം. പരീക്ഷക്കായി അപേക്ഷിക്കുന്ന സമയത്ത് ഭാഷ ഏതെന്നു വ്യക്തമാക്കണം. മലയാളത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ടെസ്റ്റ് ബുക്‌ലെറ്റ് ലഭ്യമാക്കും.

പത്തനംതിട്ട, വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. നീറ്റ് പരീക്ഷക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ചൊവ്വാഴ്ച ആരംഭിച്ചു. ntaneet.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

spot_img

Related Articles

Latest news