മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം നിറഞ്ഞ വെല്ലുവിളി; വിരട്ടാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ല. ഇത് കേരളം ആണെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നല്‍കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ല.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.

spot_img

Related Articles

Latest news