സെനഗലിനെ രണ്ടു ഗോളിന് തോൽപ്പിച്ച് നെതർലാൻ്റ്.

സെനഗലിനെ രണ്ടു ഗോളിന് തോൽപ്പിച്ച് നെതർലാൻ്റ്.
ദോഹ- ആഫ്രിക്കൻ ജേതാക്കളായ സെനഗലിനെ തോൽപ്പിച്ച് ലോകകപ്പ് ഫുട്‌ബോളിൽ ഡച്ച് പട വരവറിയിച്ചു. കളിയുടെ അവസാന സമയത്ത് നേടിയ രണ്ടു ഗോളുകളാണ് നെതർലാന്റ്‌സിന് വിജയം ഒരുക്കിയത്. കോഡി ഗാക്‌പോയുടെയും ഡേവി ക്ലാസെന്റെയും അവസാന നിമിഷ ഗോളുകളിലൂടെയായിരുന്നു വിജയം. സൂപ്പർ താരം സാദിയോ മാനെയുടെയും മെംഫിസ് ഡിപായും ഇല്ലാതെയാണ് സെനഗൽ കളിക്കളത്തിലെത്തിയത്. എന്നിട്ടും ഡച്ച് നിരയെ അവസാനം വരെ പിടിച്ചുകെട്ടാൻ സെനഗലിന് സാധിച്ചു. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നേരത്തായിരുന്നു വിജയം നിശ്ചയിച്ച ഗോളുകൾ പിറന്നത്.

കളി തീരാൻ ആറുമിനിറ്റ് ശേഷിക്കെയാണ് പി.എസ്.വി ഐന്തോവൻ ഫോർവേഡ് ഗാക്‌പോ സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെ കബളിപ്പിച്ച ഗോൾ നേടിയത്. ഫ്രെങ്കി ഡി ജോംഗിന്റെ ക്രോസിൽ ഹെഡറിലൂടെയായിരുന്നു ഗോൾ. പകരക്കാരനായി ഇറങ്ങിയ ക്ലാസൻ ഇഞ്ചുറി ടൈമിൽ വിജയം ഉറപ്പിച്ച ഗോൾ നേടി. ഹോളണ്ടിന്റെ ഡിപേ അടിച്ച പന്ത് ഗോളി മെൻഡി രക്ഷപ്പെടുത്തിയെങ്കിലും മാർക്ക് ചെയ്യാതെ നിന്നിരുന്ന ക്ലാസന്റെ കാലുകളിൽ എത്തുകയായിരുന്നു. ക്ലാസൻ ഈ പന്ത് അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ 2-0ന് തോൽപ്പിച്ച ഇക്വഡോറിനൊപ്പം നെതർലൻഡ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഈ വർഷത്തെ ബാലൺ ഡി ഓറിൽ രണ്ടാമതെത്തിയ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം മാനെ ടൂർണമെന്റിന്റെ തലേന്ന് കാലിന് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായത് സെനഗൽ നിരയിൽ നിഴലിച്ചിരുന്നു.
അൽ തുമാമ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ അഭാവം വ്യക്തമായി അനുഭവപ്പെട്ടു.  സെനഗൽ പിന്തുണയുടെ നിർത്താതെയുള്ള ഡ്രമ്മിംഗിന്റെയും നൃത്തത്തിന്റെയും പശ്ചാത്തലത്തിലും മാനെയുടെ അഭാവം മൈതാനത്തിലുടനീളമുണ്ടായി. 73-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച സെനഗലിന്റെ അടി നെതർലൻഡ്‌സ് ഗോൾകീപ്പർ ആൻഡ്രിസ് നോപ്പർട്ട് തട്ടിയകറ്റി. അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഗോൾകീപ്പറായ നോപ്പർട്ട് ബാറിന് താഴെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എട്ട് വർഷത്തിന് ശേഷം ആദ്യ ലോകകപ്പ് മത്സരം കളിക്കുന്ന നെതർലാന്റ് കനത്ത പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

spot_img

Related Articles

Latest news