സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി

റിയാദ്: സൗദി അറേബ്യയിലെ കോവിഡ് മാനദണ്ഡ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പിൻവലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മസ്ജിദുൽ ഹറമിലടക്കം നമസ്‌കാരങ്ങൾക്കുള്ള സാമൂഹിക അകലവും പിൻവലിച്ചു. എന്നാൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാണ്.

സൗദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു. ഇന്ന് രാത്രി മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

രണ്ടു ഡോസ് വാക്‌സിൻ സൗദിയിൽനിന്ന് എടുക്കാതെ സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയും സൗദി പിൻവലിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളിലാണ് ക്വാറന്റീനും ഉൾപ്പെടുത്തിയത്. നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ സൗദിയിലേക്ക് വരുമ്പോൾ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് പിൻവലിച്ചത്.

വിശദമായ നിര്‍ദേശങ്ങള്‍ ചുവടെ ചേർക്കുന്നു.

ഒന്ന്: മസ്ജിദുൽഹറാം,മസ്ജിദുന്നബവി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു, അതേസമയം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത് തുടരുന്നു.

രണ്ട്: അടച്ചതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പ്രവർത്തനങ്ങളിലും ഇവന്റുകളിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ താൽക്കാലികമായി നിർത്തുന്നു.

മൂന്ന്: മാസ്ക് തുറന്ന സ്ഥലങ്ങളിൽ ധരിക്കേണ്ട ആവശ്യമില്ല, അതേസമയം അടച്ച സ്ഥലങ്ങളിൽ ധരിക്കണം.

നാല്: രാജ്യത്തേക്ക് വരുന്നതിന് മുമ്പ് അംഗീകൃത പിസിആർ ടെസ്റ്റ് ഫലമോ അംഗീകൃത റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലമോ സമർപ്പിക്കേണ്ട ആവശ്യമില്ല.

അഞ്ച്: എല്ലാ തരത്തിലുമുള്ള സന്ദർശന വിസകളിൽ രാജ്യത്തേക്ക് വരുന്നതിന്, രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കൊറോണ വൈറസ് (കോവിഡ്-19) അണുബാധയിൽ നിന്നുള്ള ചികിത്സാ ചെലവുകൾ വഹിക്കുന്നതിനുള്ള ഇൻഷുറൻസ് ആവശ്യമാണ്.

ആറ്: രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ എന്നിവ ആവശ്യമില്ല.

ഏഴ്: സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കുള്ള രാജ്യങ്ങൾക്ക് പ്രസ്തുത വിലക്ക് ഒഴിവാക്കി.

എട്ട്: ബൂസ്റ്റർ ഡോസ്, ഇമ്യൂൺ സ്റ്റാറ്റ്സ് തുടങ്ങിയ പ്രതിരോധ സംവിധാന നിബന്ധനകൾ തുടരും. നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിലായി.

spot_img

Related Articles

Latest news