ഓൺലൈൻ ഗെയിം : അയൽവാസിയെ കുത്തിയ ബാലനെ കാൺമാനില്ല 

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമില്‍ ടാസ്​ക്​ പൂര്‍ത്തിയാക്കാന്‍ പതിനേഴുകാരന്‍ അയല്‍വാസി സ്​​ത്രീയെ കത്തി കൊണ്ട്​ കുത്തി മാരകമായി പരിക്കേല്‍പിച്ചു. . ഉത്തരാഖണ്​ഡില്‍ 12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനാണ്​ അപരിചിതനായ ഒരുത്തന്‍ ഏല്‍പിച്ച ടാസ്​ക്ക് പൂർത്തിയാക്കാനായി സ്​ത്രീയെ കുത്തിയ ശേഷം മുങ്ങിയത്.

ഡെറാഡൂണിലെ പ​ട്ടേല്‍ നഗറില്‍ നെഹ്​റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ ഇതുവരെയും കണ്ടു കിട്ടിയിട്ടില്ല. കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്ത് കിട്ടിയ സ്​ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്​.

തിങ്കളാഴ്​ച മുതല്‍ ഒളിവിലുള്ള പയ്യ​ന്റെ ഫോണ്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതോടെയാണ്​ ഓണ്‍ലൈന്‍ ടാസ്​കി​ന്റെ ഭാഗമായാണ്​ അക്രമമെന്ന്​ പൊലീസ്​ തിരിച്ചറിയുന്നത്​. ഫോണ്‍ വഴിയിലിട്ടായിരുന്നു പയ്യന്‍ രക്ഷപ്പെട്ടത്​. ‘ഡിസ്​കോര്‍ഡ്​’ എന്നു പേരിട്ട ഒരാളുമായാണ്​ ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്. ‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്​മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’ എന്നായിരുന്നു സന്ദേശം.

സൈബര്‍ ലോകത്ത്​ പിടിമുറുക്കിയ ഇത്തരം ഗെയിമുകളില്‍ കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍​ നിരവധിയാണ്. ഭീഷണികള്‍ വഴി ഇരകളാക്കി നിര്‍ത്തി ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യിക്കുന്നതാണ്​ രീതി. വലിയ തുക രക്ഷിതാക്കളുടെ അക്കൗണ്ടില്‍നിന്നും മറ്റും കൊള്ളയടിക്കാനും മയക്കുമരുന്ന് കച്ചവടത്തിനും കൈമാറ്റത്തിനും ഈ ഓണ്‍ലൈന്‍ ഗെയിമുകളും ചാറ്റിങ്ങും പ്രയോജനപ്പെടുത്താറുണ്ട്​.

 

മീഡിയ വിങ്സ്

spot_img

Related Articles

Latest news