കൊച്ചി : ബിജെപി യിൽ ചേർന്ന മെട്രോ മാൻ ഇ. ശ്രീധരനെ തൃപ്പൂണിത്തറയിൽ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ ആലോചന. പാലാരിവട്ടം പാലം, കൊച്ചി മെട്രോ തുടങ്ങിയവ അനുകൂല ഘടകങ്ങൾ ആണ് ഇത്തരം ഒരാലോചനക്കു നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
തന്റെ വരവ് ബിജെപി ക്കു കാര്യമായി വോട്ട് വർദ്ധനവ് ഉണ്ടാക്കാൻ കഴിയുമെന്ന് മെട്രോ മാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. ഔദ്യോഗിക രംഗത്തെ ഇ. ശ്രീധരന്റെ മികവ് വോട്ടാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ തന്നെയാണ് ബിജെപി ശ്രമിക്കുന്നതും