ഓണ്‍ലൈന്‍ പണത്തട്ടിപ്പ്; പരാതിപ്പെടാന്‍ പൊലീസിന്റെ കോള്‍സെന്‍റര്‍

ഓൺലൈൻ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെടാന്‍ പൊലീസിന്റെ കോള്‍സെന്‍റര്‍ നിലവില്‍ വന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം.

സൈബര്‍ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് കോൾ സെന്റർ ആരംഭിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന കേന്ദ്രീകൃത കോള്‍ സെന്‍റര്‍ സംവിധാനമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

അതേസമയം, ഓൺലൈനിലൂടെ വളരെ എളുപ്പത്തിൽ വായ്പകൾ ലഭ്യമാക്കുന്നുവെന്ന് സന്ദേശം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. കുറഞ്ഞ പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വായ്പയായി നൽകുന്നു എന്നാണ് സന്ദേശം.

ലളിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വായ്പ നിങ്ങൾക്ക് ലഭ്യമാകും എന്നതാണ് പ്രചാരണത്തിൽ പറയുന്നത്. ഇതിനായി ബന്ധപ്പെട്ടാൽ തട്ടിപ്പ് സംഘം ആവിശ്യപ്പെടുന്നത് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ്. പിന്നീട് അത്തരം വിവരങ്ങൾ ഉപയോഗിച്ചാണ് വലിയ തട്ടിപ്പുകൾക്ക് സംഘം കളമൊരുക്കുന്നത്.

ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതോടെ ഇത്തരം വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

spot_img

Related Articles

Latest news