പുൽപ്പറ്റ മെഗാ തൊഴിൽമേള ശനിയാഴ്ച്ച

മഞ്ചേരി: ലോകസഭാംഗം അബ്ദുസമദ് സമദാനി ദത്തെടുത്ത പുൽപ്പറ്റ സാഗി പഞ്ചായത്തും ഐ.സി.ടി. അക്കാദമി കേരളയും ഫുച്ചെർ ലീപ് കൊച്ചിയും ചേർന്ന് നടപ്പാക്കുന്ന മെഗാ ജോബ് ഫെയർ പുക്കൊളത്തൂർ സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 7 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന മലപ്പുറം, വയനാട് ലോകസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും കുറഞ്ഞത് അഞ്ച് സെറ്റ് കോപ്പികൾ സഹിതം അന്നേ ദിവസം രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
രാവിലെ 10 മണിക്ക് പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ പി. ഉബൈദുള്ള എം.എൽ. എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.വി. മനാഫ് മുഖ്യാതിഥി ആയിരിക്കും.

അഭ്യസതവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായ ആയിരത്തി അഞ്ഞൂറിലധികം തൊഴിലവസരങ്ങളുമായി അമ്പതിലേറെ തൊഴിൽ ദാതാക്കളാണ് പുൽപറ്റ ജോബ് ഫെയറിൽ പങ്കെടുക്കുന്നത്.
മുൻകൂട്ടി രജിസ്ടർ ചെയ്യാൻ കഴിയാതെ പോയ
മലപ്പുറം , വയനാട് ലോകസഭാ നിയോജക മണ്ഡലങ്ങളിലെ മുഴുവൻ തൊഴിലന്വേഷകർക്കും അന്നേ ദിവസം രാവിലെ പങ്കെടുക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾക്ക് ഇൻറർവ്യൂ നടപടികളെ കുറിച്ച് മനസിലാക്കുവാനും ബയോ ഡാറ്റാ എങ്ങിനെ തയ്യാറാക്കണമെന്ന് പഠിക്കുവാനുമുള്ള പരിശീലനം ജനുവരി 6 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 3 മണിക്ക് പുക്കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.
പ്ലസ് ടുവും അതിന് മുകളിലും അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് സൗജന്യമായി അപേക്ഷിക്കാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴിൽ മേളയിലൂടെ പുൽപറ്റ സാഗി പഞ്ചായത്ത് ഒരുക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കി, തികച്ചും സൗജന്യമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ സാധിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ പരമാവധി ഒരുക്കി, ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് തൊഴിൽ മേള ഒരുക്കുന്നത്.

18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി ജനുവരി 6 നകം താഴെ കൊടുത്ത വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. www.jobfair.plus/pulpatta .
കൂടുതൽ വിവരങ്ങൾക്ക് : 7593852229 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ :

1. പുൽപറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. അബ്ദുറഹിമാൻ

2.സാഗി സംസ്ഥാന നോഡൽ ഓഫീസർ അബ്ദുൽ ജബ്ബാർ അഹമദ്,

3. പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
ആരിഫുദ്ധീൻ
4. വൈസ് പ്രസിഡന്റ്
നുസ്റീന മോൾ

5. സ്ഥിര സമിതി ചെയർമാൻ മാർ
ഷൗക്കത്തലി
പി.കെ.ശാന്തി
ഹഫ്സത്ത് ഇടുകുഴിയിൽ.

spot_img

Related Articles

Latest news