മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ-റിയാദ്) സംഘടിപ്പിക്കുന്ന മെഹന്ദി ഫെസ്റ്റ് സീസൺ – 3 ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബലിപെരുന്നാളിന് മുന്നോടിയായി റിയാദിലെ പ്രവാസി വനിതകൾക്കായി മെയ് – 22 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിമുതൽ അൽ വഫ ഷോല മാളിൽ വെച്ച് മൈലാഞ്ചി മത്സരവും
കലാപരിപാടികളും അരങ്ങേറുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രവാസി വനിതകളായ മെഹന്ദി ആര്ടിസ്റ്റ്മാരുടെ അഭിരുചി മാറ്റുരക്കുന്ന മൈലാഞ്ചിയിടൽ മത്സരവും പുതുമുഖ കലാകാരന്മാരുടെ പ്രകടനങ്ങളും സ്ത്രീ സംരംഭകരുടെ വ്യത്യസ്തമാർന്ന സ്റ്റാളുകളും അവതരിപ്പിച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ മെഹന്ദി ഫെസ്റ്റ് സീസൺ -3 (2026) ഒരുങ്ങുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 0550682105, 0563901208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

