പഞ്ചാബ് തദ്ദേശതെരഞ്ഞെടുപ്പ്: കർഷക രോഷത്തിൽ പൊള്ളി ബിജെപി; തൂത്തുവാരി കോൺഗ്രസ്സ്

ഛത്തീസ്ഢ്: രാജ്യത്ത് കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയം. ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ എന്നീ കോർപ്പറേഷനുകളാണ് കോൺഗ്രസ് തൂത്തുവാരിയത്. ഭട്ടിൻഡയിൽ 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.ആകെയുള്ള 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ശിരോമണി അകാലിദൾ എട്ടിടത്താണ് ലീഡ് ചെയ്യുന്നത്.

spot_img

Related Articles

Latest news