പുതുച്ചേരി നിയമസഭയിൽ അനിശ്ചതത്വം : രണ്ടു മുന്നണികൾക്കും 14 എം എൽ എ മാർ വീതം

പുതുച്ചേരി : തുടർച്ചയായി എം എൽ എ മാർ കാലു മാറിയത് ഭരണകക്ഷിക്ക് തിരിച്ചടിയായി. ഇന്നലെ ഒരു കോൺഗ്രസ് എം എൽ എ കൂടി രാജി സമർപ്പിച്ചതോടുകൂടി ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായി

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ മൊത്തം 33 എം എൽ എ മാരാണ് ഉള്ളത്. 30 പേർ തിരഞ്ഞെടുക്കപ്പെട്ടവരും 3 കേന്ദ്രസർക്കാർ നോമിനികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 15 ഉം ഡി എം കെ ക്കു 3 ഉം ഒരു സ്വതന്ത്രനും അടക്കം 19 പേര് ഉണ്ടായിരുന്നു. 2 മന്ത്രിമാർ അടക്കം 4 കോൺഗ്രസ് എം എൽ എ മാർ രാജിവച്ചതോടു കൂടി നിലവിലുള്ള സർക്കാരിന് 14 പേരുടെ പിന്തുണ മാത്രമായി. മെയ് മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടക്കുന്ന ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ പിടിച്ചു നില്ക്കാൻ കഴിയാതെ മുഖ്യമന്ത്രി വി നാരായണസ്വാമി രാജി വെക്കേണ്ടി വരുമോ എന്നാണ് സംശയം. തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താൻ രാഹുൽ ഗാന്ധി പുതുച്ചേരി സന്ദർശിക്കുന്നുണ്ട്.

spot_img

Related Articles

Latest news