സൗദിയിൽ മാസപ്പിറവി കണ്ടു:, ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാൻ വ്രതാരംഭം

റിയാദ്:സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ തിങ്കളാഴ്ച റംസാന്‍ വ്രതാരംഭം. സൗദി,യു.എ.ഇ, ഖത്തര്‍,ബഹ്‌റൈന്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മുതൽ റംസാന് തുടക്കം.

റിയാദിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി കണ്ടത്. ഒരു മണിക്കൂർ മുമ്പ് വരെ കാലവസ്ഥ പ്രതികൂലമായിരുന്നു. നിരീക്ഷിക്കുന്ന സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇതിന് ശമനമുണ്ടായതോടെയാണ് മാസ പ്പിറവി ദൃശ്യമായത്.എന്നാൽ ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് ഒമാനില്‍ റംസാന്‍ വ്രതം തുടങ്ങുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്നു.

spot_img

Related Articles

Latest news