പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ വാർഷിക പൊതുയോഗവും,ഭാരവാഹി തിരഞ്ഞെടുപ്പും

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോയിന്റ് സെക്രട്ടറി റിജോ ഡൊമിനിൻകോസ് 2023-2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഹ്യുമാനിറ്റേറിയൻ കൺവീനർ മുജീബ് മൂലയിൽ ജീവകാരുണ്യ റിപ്പോർട്ടും, ട്രഷറർ അൻവർ മുഹമ്മദ് സംഘടനയുടെ കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി കരീം കാനാമ്പുറം (രക്ഷാധികാരി), മുഹമ്മദാലി മരോട്ടിക്കൽ (പ്രസിഡൻറ്), മുജീബ് മൂലയിൽ (സെക്രട്ടറി), അൻവർ മുഹമ്മദ് (ട്രഷറർ), ഉസ്മാൻ പരീത് (ജീവകാരുണ്യ കൺവീനർ), സാജു ദേവസ്യ, നൗഷാദ് പള്ളേത്ത് (വൈസ് പ്രസിഡൻറുമാർ), റിജോ ഡൊമിനിൻകോസ്, അബ്ദുൽ ജബ്ബാർ കോട്ടപ്പുറം (ജോയിൻറ് സെക്രട്ടറിമാർ), കുഞ്ഞുമുഹമ്മദ് (ആർട്ട്സ് &സ്പോർട്സ് കൺവീനർ), ഹിലാൽ ബാബു (മീഡിയ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

അലി വാരിയത്ത്, സലാം മാറമ്പിള്ളി, സലാം പെരുമ്പാവൂർ, അമീർ കൊപ്പറമ്പിൽ, ജോർജ് ജേക്കബ്, ഷമീർ പോഞ്ഞാശ്ശേരി, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, മുജിബ് കാലടി, ഷാനവാസ്, ഹാരിസ് മേതല, നിസാർ മാറമ്പിള്ളി, മുഹമ്മദ് കരീം, സിയാവുദ്ധീൻ, പ്രവീൺ ജോർജ്, എകെ സലീം, അബ്ദുൽ മജീദ്, അഡ്വ: അജിത് ഖാൻ, തൻസിൽ ജബ്ബാർ, മിഥുലാജ്, സുഭാഷ് അമ്പാട്ട്, ലാലു വർക്കി, വിനൂപ്, മുഹമ്മദ് സഹൽ എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിന് മുൻ പ്രസിഡന്റുമാരായ സലാം മാറംപള്ളി,അലി വാരിയത്ത്, കരീം കാനാമ്പുറം എന്നിവർ നേതൃത്വം നൽകി. രക്ഷാധികാരി സലാം മാറമ്പിള്ളി സ്വാഗതവും വൈസ് പ്രസിഡൻറ് സാജു ദേവസ്യ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news