കുവൈത്തില്‍ അപൂര്‍വ രക്തഗ്രൂപ് കണ്ടെത്തി

കുവൈത്ത് സിറ്റി: നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന എര്‍ (Er) ഗ്രൂപ്പിലെ അപൂര്‍വ രക്തഗ്രൂപ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രക്തഗ്രൂപ്പുകള്‍ പൊരുത്തപ്പെടാത്ത സവിശേഷ കേസുകള്‍ പരിഹരിക്കാനും ചികിത്സിക്കുന്നതിനും ഈ കണ്ടെത്തല്‍ സഹായകമാകുമെന്ന് കണ്ടെത്തലിന് നേതൃത്വം നല്‍കിയ ബ്ലഡ് ട്രാന്‍സ് ഫ്യൂഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. റീം അല്‍ റദ്‌വാന്‍ പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2018 മുതല്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തുടരുന്നതായും ഗര്‍ഭിണികളില്‍ പരീക്ഷിച്ചതായും ഡോ. റീം അല്‍ റദ്‌വാന്‍ അറിയിച്ചു. കുവൈത്തില്‍ രക്തദാതാക്കളുടെ ദേശീയ ആര്‍ക്കൈവില്‍ അഞ്ചുലക്ഷത്തിലേറെ പേരുണ്ട്. അപൂര്‍വ രക്തഗ്രൂപ്പിലുള്ള 370 ദാതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു.

spot_img

Related Articles

Latest news